ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായെന്ന ആരോപണവുമായി എ.എ.പി. കെജ്രിവാൾ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നാണ് എ.എ.പിയുടെ ആരോപണം. എന്നാൽ, കെജ്രിവാളിന്റെ വാഹനം രണ്ട് പേരെ ഇടിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി.
ബി.ജെ.പി സ്ഥാനാർഥി പ്രവേഷ് വർമ്മയുടെ കാർ ഗുണ്ടകൾ ആക്രമിച്ചു. പ്രചാരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ബി.ജെ.പിയുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഭയപ്പെടുന്നില്ലെന്ന് എ.എ.പി എക്സിൽ കുറിച്ചു. കെജ്രിവാളിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മനപ്പൂർവം ബി.ജെ.പി കാമ്പയിൻ തടസപ്പെടുത്തുകയാണെന്ന ആരോപണവുമായി എ.എ.പി രംഗത്തെത്തി.
അതേസമയം, കെജ്രിവാളിന്റെ വാഹനം പ്രവർത്തകരെ ഇടിച്ചു തെറിപ്പിച്ചുവെന്ന് ബി.ജെ.പി ഡൽഹി നിയമസഭ മണ്ഡലം സ്ഥാനാർഥി പ്രവേഷ് വർമ്മ പറഞ്ഞു. വാഹനമിടിച്ച് ബി.ജെ.പി പ്രവർത്തകരിൽ ഒരാളുടെ കാലൊടിഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബി.ജെ.പി പ്രവർത്തകനെ കാണാനായി താൻ പോവുകയാണെന്നും പ്രവേഷ് വർമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.