ന്യൂഡൽഹി: ആം ആദ്മി പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ട വെടിവെപ്പിൽ അക്രമി ലക്ഷ്യമിട്ടത് എ.എ.പി എം.എൽ.എ നരേഷ് യാദവി നെ അല്ലെന്ന് ഡൽഹി പൊലീസ്. കൊല്ലപ്പെട്ട എ.എ.പി പ്രവർത്തകനെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും സൗത്-വെസ്റ്റ് അഡിഷനൽ ഡ ി.സി.പി ഇംഗിത് പ്രതാപ് സിങ് പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമി ഒറ്റ യ്ക്ക് കൃത്യം നടത്തിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞത്. നരേഷ് യാദവ് എം.എൽ.എ ആയിരുന്നില്ല അക്രമിയുടെ ലക്ഷ്യം. കൊല്ലപ്പെട്ട പ്രവർത്തകനെ ലക്ഷ്യമിട്ടാണ് അക്രമി വെടിവെച്ചത് -ഡി.സി.പി പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് നരേഷ് യാദവ് എം.എൽ.എയുടെ നേർക്ക് വെടിവെപ്പുണ്ടായത്. രാത്രി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു അക്രമം. എം.എൽ.എയുടെ കൂടെയുണ്ടായിരുന്ന അശോക് മന്‍ എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തു നിന്ന് ഏഴ് വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവം നിർഭാഗ്യകരമാണെന്നും ഇതിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് എം.എൽ.എ പ്രതികരിച്ചു. അക്രമി നാല് റൗണ്ട് വെടിവെച്ചെന്നും എം.എൽ.എ പറഞ്ഞു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മെഹറൗലി മണ്ഡലത്തിൽ നിന്നാണ് നരേഷ് യാദവ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.