വാടക നൽകിയില്ല; എ.എ.പിയുടെ ഭോപ്പാൽ ഓഫീസ് പൂട്ടി

ഭോപ്പാൽ: വാടക നൽകാത്തതിനെ തുടർന്ന് ആം ആദ്മി പാർട്ടിയുടെ ഭോപ്പാൽ ഓഫീസ് പൂട്ടി. മൂന്ന് മാസമായി വാടക നൽകാത്തതിനെ തുടർന്നാണ് കെട്ടിട ഉടമ ഓഫീസ് പൂട്ടിയത്. സംഭവത്തിന് പിന്നാലെ പ്രതികരണവുമായി എ.എ.പി രംഗത്തെത്തി.

സത്യസന്ധതയുള്ളതിനാലാണ് ഇതെല്ലാം സംഭവിച്ചതെന്നായിരുന്നു ആം ആദ്മിയുടെ ആദ്യ പ്രതികരണം. ഞങ്ങളുടെ പാർട്ടിക്ക് ഫണ്ടില്ല. അതിനാൽ വാടക കൊടുക്കാനും സാധിച്ചില്ലെന്ന് പാർട്ടി മധ്യപ്രദേശ് ജോയിന്റ് സെക്രട്ടറി രമാകാന്ത് പട്ടേൽ പറഞ്ഞു.പ്രാദേശികമായി ലഭിക്കുന്ന ഫണ്ട് കൊണ്ടാണ് മധ്യപ്രദേശിൽ പാർട്ടി പ്രവർത്തിക്കുന്നത്. എന്നാൽ, പ്രാദേശിക പ്രവർത്തകരുടെ ധനസ്ഥിതി വളരെ മോശമാണെന്നും എ.എ.പി അറിയിച്ചു.

തനിക്ക് ഓഫീസിന്റെ വാടകയെത്രയാണെന്ന് അറിയില്ല. എന്നാൽ, അത് കുറക്കാലമായി നൽകാറില്ലെന്ന് അറിയാമെന്ന് എ.എ.പി വക്താവ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ പ്രതികരണവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന വക്താവ് നരേന്ദ്ര സലൂജയാണ് പ്രതികരിച്ചത്. മധ്യപ്രദേശിൽ എ.എ.പിയുടെ ഓഫീസ് പൂട്ടി അടുത്തത് കോൺഗ്രസിന്റേതാണെന്നായിരുന്നു പ്രതികരണം. അടുത്തിടെ നടന്ന ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പി എ.എ.എപിയെ പരാജയപ്പെടുത്തിയിരുന്നു.

Tags:    
News Summary - AAP Bhopal office locked over upaid rent, party calls it result of ‘honesty’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.