(X/@Saurabh_MLAgk)

പഞ്ചാബിൽ ‘ഓപറേഷൻ താമര’ -ആപ്​

ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടി എം.എൽ.എമാർക്ക് ബി.ജെ.പി പണവും പദവിയും വാഗ്ദാനം നൽകുന്നുവെന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ്. പഞ്ചാബിലെ എം.എൽ.എമാരെ വിളിച്ച ഫോൺ നമ്പറും മന്ത്രി പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പഞ്ചാബിലെ പാർട്ടി സിറ്റിങ് എം.പിയും എം.എൽ.എയും ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പഞ്ചാബിൽ ഒന്നാം സ്ഥാനത്തുള്ള പാർട്ടി വിട്ട് ഒരാൾ എന്തുകൊണ്ടാണ് നാലാം സ്ഥാനത്തുള്ള പാർട്ടിയിൽ ചേരുന്നത് എന്ന് ആലോചിക്കണം. ബി.ജെ.പിയിൽ ചേരുന്നതിന് പണവും ലോക്സഭ സീറ്റും വൈപ്ലസ് സുരക്ഷയുമാണ് തങ്ങളുടെ എം.എൽ.എമാർക്ക് ലഭിച്ചിരിക്കുന്നത്. പഞ്ചാബി​ൽ പാർട്ടിയെ തകർക്കാനാണ് ബി.ജെ.പി ശ്രമമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. തങ്ങൾക്ക് 25 കോടി രൂപ വരെ ബി.ജെ.പിയിൽനിന്നും വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് പഞ്ചാബിലെ ആം ആദ്മി പാർട്ടി എം.എൽ.എമാരായ ജഗ്ദീപ് സിങ് ഗോൾഡി കംബോജ് (ജലാലാബാദ്), അമൻദീപ് സിങ് മുസാഫിർ (ബല്ലുവാന), രജീന്ദർ പാൽ കൗർ ചൈന (ലുധിയാന സൗത്ത്) എന്നിവർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Tags:    
News Summary - AAP Alleges BJP's 'Operation Lotus' in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.