Posted On
date_range Updated On
date_range 'മുത്തലാഖിൽ കണ്ണീരൊഴുക്കിയവർ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ല'
ന്യൂഡൽഹി: മുത്തലാഖ് മൂലം പീഡനത്തിനിരയാകുന്ന മുസ്ലിം സ്ത്രീകൾക്കുവേണ്ടി കണ്ണീരൊഴുക്കിയവർ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് നാഷനൽ ഫെഡേറഷൻ ഒാഫ് ഇന്ത്യൻ വിമൻ ദേശീയ സെക്രട്ടറി ആനി രാജ. കേരളത്തിലെ ഒരു സ്ത്രീയുടെ സ്നേഹത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിച്ചാൽ ഏജൻസി യഥാർഥത്തിൽ ചെയ്യേണ്ട പണി ആരെടുക്കുമെന്ന് ഡൽഹി സർവകലാശാലയിലെ പ്രഫസറും രാഷ്ട്രീയ ജനതാദൾ ദേശീയ വക്താവുമായ മനോജ് ഝായും ചോദിച്ചു.
ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ‘അൻഹദി’െൻറ നേതൃത്വത്തിൽ സബ്കാ ഭാരത് കാമ്പയിന് തുടക്കമിട്ട് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.ജുഡീഷ്യറിപോലും എന്തു നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചതെന്ന് ആനി രാജ ചോദിച്ചു. സ്വകാര്യത അവകാശമായി അംഗീകരിച്ചുവെന്ന് ആഘോഷിക്കുന്നതിനിടയിലാണ് ഹാദിയയുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കപ്പെട്ടത്.
24 വയസ്സുള്ള യുവതിക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി പറയുന്നുവെങ്കിൽ രാജ്യത്തെ ജുഡീഷ്യറി എത്തിെപ്പട്ട വിതാനത്തെയാണ് കാണിക്കുന്നതെന്ന് ആനി രാജ പറഞ്ഞു.കേരളത്തിലെ ഒരു വനിതയുടെ സ്നേഹം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ് അത് അന്വേഷിക്കാൻ ജുഡീഷ്യറി ദേശീയ അന്വേഷണ ഏജൻസിയെ ഏൽപിച്ചിരിക്കുകയാണെന്ന് ഡൽഹി സർവകലാശാലയിലെ പ്രഫസർ മനോജ് ഝാ കുറ്റപ്പെടുത്തി.
അഖ്ലാഖിെൻറയും പെഹ്ലുഖാെൻറയും അടക്കമുള്ള കേസുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ജുഡീഷ്യറി എത്തിപ്പെട്ട അപകടകരമായ സ്ഥിതിെയയാണ് കാണിക്കുന്നതെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. പോരാട്ടരംഗത്തുള്ള ആദിവാസികൾക്കു മേലുള്ള സമ്മർദമാണ് എട്ടു സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തന നിരോധന നിയമമെന്നും വൃന്ദ പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, സീമ മുസ്തഫ, ഗുർബീർ സിങ്, ഹർതോഷ് സിങ് ബാൽ, പ്രമുഖ നിയമജ്ഞ അഡ്വ. ഇന്ദിര ജയ്സിങ്, ഗൗഹർ റാസ, ഒാം തൻവി തുടങ്ങിയവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.