ആം ആദ്മി നേതാക്കൾ ബി.ജെ.പിയിലേക്ക്; ഹിമാചൽ പ്രദേശ് പ്രവർത്തക സമിതി പിരിച്ചുവിട്ടു

ഷിംല: ഹിമാചൽ പ്രദേശിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെ സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിടുന്നതായി നേതൃത്വം അറിയിച്ചു. ഹിമാചൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ പ്രവർത്തക സമിതി സംഘടിപ്പിക്കുമെന്ന് ആം ആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിൻ അറിയിച്ചു. പ്രവർത്തക സമിതി പിരിച്ചുവിട്ടതും പുന:സംഘടിപ്പിക്കുന്നതും സംബന്ധിച്ച പാർട്ടിയുടെ തീരുമാനം ട്വിറ്ററിലൂടെയാണ് ജെയിന്‍ അറിയിച്ചത്.

പഞ്ചാബിലെ പോലെ ഹിമാചലിലും തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിക്കുന്ന അരവിന്ദ് കെജരിവാൾ ഇപ്പോൾ സംസ്ഥാനത്ത് തന്‍റെ പാർട്ടിയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പരിഹസിച്ചു. എന്നാൽ ഹിമാചലിൽ കോൺഗ്രസ് 30 വർഷവും ബി.ജെ.പി 17 വർഷവും ഭരിച്ചിട്ട് സംസ്ഥാനത്തെ കൊള്ളയടിക്കുക മാത്രമാണ് ചെയ്തതെന്ന് കെജരിവാൾ പറഞ്ഞു. ഒരു അഞ്ച് വർഷം ആം ആദ്മിക്ക് നൽകുകയാണെങ്കിൽ നല്ല ഭരണം കാഴ്ചവെക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി.

ഈ വർഷം അവസാനമാണ് ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Aam Aadmi Party dissolves its Himachal Pradesh working committee after more defections to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.