രാത്രി പെട്രോൾ ഊറ്റി ബൈക്കിന് തീയിട്ട സ്ത്രീ പിടിയിൽ -വിഡിയോ

ഡൽഹി: വൈരാഗ്യം തീർക്കാൻ ശത്രുവിന്റെ വാഹനം തീയിടുന്ന വാർത്തകൾ നാം നിരന്തരം കേൾക്കാറുണ്ട്. നിർത്തിയിട്ട ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് തീയിടുന്ന സ്ത്രീയുടെ വിഡിയോ ആണിപ്പോൾ വൈറലായിക്കൊണ്ടിരികുന്നത്. ഡൽഹിയിലെ സൗത് ഈസ്റ്റ് ജില്ലയിലെ ജയ്ത്പൂർ പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്. ഒരു സ്ത്രീ നടന്നു വന്ന് ബൈക്കിന് സമീപത്ത് ഇരിക്കുന്നു. പെട്രോൾ ടാങ്കിന്റെ വാൽവ് തുറന്നിട്ട ശേഷം തീപ്പെട്ടിയുരച്ച് തീയിടുകയുമായിരുന്നു. ബൈക്ക് പൂർണമായും കത്തി നശിച്ചു. സംഭവത്തിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.

പിന്നീട് മറ്റൊരു ബൈക്ക് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 

Tags:    
News Summary - A woman was found taking out petrol from a bike and setting it on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.