റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന യുവതിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്നു

മുംബൈ: റെയിൽവേ പ്ലാറ്റ്ഫോമിൽ മക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന സ്ത്രീയെ വിളിച്ചുണർത്തി ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. സ്ത്രീക്കാപ്പമുണ്ടായിരുന്നയാളാണ് കൃത്യം ചെയ്തത്. മുംബൈക്കടുത്ത് വസായ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്ത്രീയും പുരുഷനും മക്കളും ഞായറാഴ്ച ഉച്ച മുതൽ റെയിൽവേസ്റ്റേഷനിലുണ്ട്. തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് കൊലപാതകം നടന്നത്. റെയിൽവേ സ്റ്റേഷനിലെ ക്യാമറയിൽ കൃത്യം പതിഞ്ഞിട്ടുണ്ട്.

ഇയാൾ ഉറങ്ങിക്കിടന്ന സ്ത്രീയെ വിളിച്ചുണർത്തി പ്ലാറ്റ്ഫോമിൽ നിന്ന് സംസാരിക്കുന്നതും ട്രെയിൻ അടുത്തെത്തിയപ്പോൾ സ്ത്രീയെ ട്രാക്കിലേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഉറങ്ങിക്കിടന്ന രണ്ട് കുട്ടികളെ വിളിച്ചുണർത്തി കുട്ടികളുമായി കടന്നുകളഞ്ഞു.

ഇയാളുടെ ഭാര്യയെന്ന് കരുതുന്ന യുവതി തൽക്ഷണം മരിച്ചു. സംഭവത്തിന് ശേഷം ഇയാൾ ആദ്യം ദാദറിലേക്കും അവിടെ നിന്ന് കല്യാണിലേക്കും പോയതായി റെയിൽവേ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി താണെ ഭിവാണ്ടി നഗരത്തിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. 

Tags:    
News Summary - A woman standing on the railway platform was pushed in front of the train and killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.