യു.പിയിൽ കൗമാരക്കാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു

മുസഫർപൂർ: യു.പിയിൽ പതിനേ​ഴുകാരിയെ പിതാവും ​സഹോദരങ്ങളും ചേർന്ന് വെട്ടികൊന്നു. തിക്രി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. പ്രീതിയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിക്ക് ഗ്രാമത്തിലെ യുവാവുമായുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതികളെ പിടികൂടിയെന്നും ഇവർ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചിട്ടുണ്ട്. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പെൺകുട്ടിയോട് വീട്ടുകാർ നിരന്തരമായ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് തയാറാകാതിരുന്നതോടെയാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പെൺകുട്ടി യുവാവുമായി ഫോണിൽ സംസാരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. ഇതിൽ പ്രകോപിതരായി പെൺകുട്ടിയെ മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ദുരഭിമാന കൊലപാതകമാണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - A teenage girl was hacked to death by her father and brothers in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.