എ. മധുസൂദനൻ

പബ്ലിക് റിലേഷനിലെ സൗമ്യമുഖമായ 'മധുവേട്ടൻ' പടിയിറങ്ങി

ബംഗളൂരു: അച്ചടക്കവും കാർക്കശ്യവും കൂടുതലുള്ള പ്രതിരോധ മേഖലയിലെ പബ്ലിക് റിലേഷനിലെ സൗമ്യ മുഖമായ മലയാളി ഉദ്യോഗസ്ഥൻ എ. മധുസൂദനൻ ഒൗദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങി. ബംഗളൂരുവിലെ പത്ര^ദൃശ്യ മാധ്യമപ്രവർത്തകർക്കിടയിൽ സുപരിചിതനായ 'മധു' മലയാളി മാധ്യമപ്രവർത്തകർക്ക് 'മധുവേട്ടനാണ്'. യുവ മാധ്യമപ്രവർത്തകരുമായും മുതിർന്ന മാധ്യമപ്രവർത്തകരുമായും ഒരുപോലെ ബന്ധം പുലർത്തിയിരുന്ന മധു, പബ്ലിക് റിലേഷൻ ജോലിയിൽ അദ്ദേഹത്തിെൻറതായ മാതൃക തീർത്തുകൊണ്ടാണ് പടിയിറങ്ങിയത്. പാലക്കാട് പെരിങ്ങോട് കോതച്ചിറ അരീക്കര വീട്ടിൽ എ. മധുസൂദനൻ (60) മുപ്പത്തിയെട്ടര വർഷത്തെ സേവനത്തിനുശേഷമാണ് പ്രതിരോധ മന്ത്രാലയത്തിെൻറ ബംഗളൂരുവിലെ പബ്ലിക് റിലേഷൻ ഒാഫീസിൽനിന്നും തിങ്കളാഴ്ച വിരമിച്ചത്.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി കര, വ്യോമ സേനയുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും ലഭിക്കാൻ ബംഗളൂരുവിലെ എല്ലാ മാധ്യമപ്രവർത്തകരും പ്രധാനമായും ബന്ധപ്പെട്ടിരുന്നത് ഇദ്ദേഹത്തെയായിരുന്നു. കൃത്യമായ വിവരങ്ങൾ ഉത്തരവാദിത്വത്തോടെ നൽകുന്നതിലും സംശയങ്ങൾ തീർക്കുന്നതിലും ആളുകളുമായുള്ള ഇടപെടലിലും മധുവിെൻറ കഴിവ് പ്രശംസനീയമായിരുന്നു. ഏതുസ്ഥാപനത്തിൽനിന്നുള്ള മാധ്യമപ്രവർത്തകനായാലും എത്ര തിരക്കിനിടയിലും രാത്രിയിലായാലും അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ബംഗളൂരുവിൽ നടന്നിരുന്ന എയ്റോ ഇന്ത്യ രാജ്യാന്തര വ്യോമ പ്രദർശനങ്ങളുമായി ബന്ധപ്പെട്ട പബ്ലിക് റിലേഷൻ പ്രവർത്തനങ്ങളിലും മികച്ച പ്രകടനമാണ് മധു നടത്തിയിരുന്നത്. ഏയ്റോ ഇന്ത്യയിലെ സ്തുത്യർഹ സേവനത്തിന് 2011ൽ ചീഫ് ഒാഫ് എയർ സ്​റ്റാഫിെൻറ പ്രത്യേക പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഇതുകൂടാതെ മികച്ച സേവനത്തിന് കര, വ്യോമ സൈനിക മേധാവികളിൽനിന്ന് നിരവധി പ്രശംസാ പത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഏൽപിച്ച ജോലികൾ നന്നായി ചെയ്യാനായതിൽ സംതൃപ്തിയുണ്ടെന്നും മാധ്യമപ്രവർത്തകർ നൽകിയ വലിയ പിന്തുണയും കരുത്തുമാണ് ഉത്തരവാദിത്വങ്ങൾ ഭംഗിയായ നിർവഹിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

1983ൽ ജനുവരി 27ന് ജമ്മു കശ്മീർ നോർത്തേൺ കമാൻഡിലാണ് ഉദ്യോഗസ്ഥനായി മധുസൂദനനൻ ജോലിയിൽ പ്രവേശിച്ചത്. 1985ലാണ് പ്രതിരോധ മന്ത്രാലയത്തിെൻറ ബംഗളൂരു വിഭാഗം പബ്ലിക് റിലേഷൻ ഒാഫീസിലെത്തുന്നത്. ഒൗദ്യോഗിക ജോലിക്കിടയെലും കഴിഞ്ഞ 36 കൊല്ലമായി ബംഗളൂരുവിലെ മലയാളി കൂട്ടായ്മകളിലും സജീവമായിരുന്നു. കൈരളി കലാസമിതി, കേരള സമാജം അൾസൂർ സോൺ, കലാവേദി തുടങ്ങിയ നിരവധി മലയാളി സംഘടനകളുടെ സജീവ പ്രവർത്തകനാണ്. ഭാര്യ:ബീന. മകൾ നീമയും ഭർത്താവ് അനീഷും അമേരിക്കയിലാണ്.

Tags:    
News Summary - A Madhusudanan in public relation Officer stepped down in Defence Sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.