ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി എന്ന് അവകാശപ്പെട്ട 90 വയസ്സുകാരി വിധവ നീതി തേടി കേന്ദ്ര വിവരാവകാശ കമീഷനിൽ (സി.െഎ.സി.). ദഹിബെൻ നരോത്തംദാസ് മോദി എന്ന സ്ത്രീയാണ് വിവരാവകാശ അപേക്ഷയിൽ തൊഴിൽ മന്ത്രാലയത്തിൽനിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന പരാതിയുമായി സി.െഎ.സിയെ സമീപിച്ചത്. തെൻറ സ്ഥലത്ത് പ്രവർത്തിക്കുന്ന ഗവ. ഡിസ്പെൻസറിയുടെ പട്ടയം പുതുക്കൽ സംബന്ധിച്ച വിശദാംശങ്ങളാണ് ഇവർ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചത്.
മുഖ്യ വിവരാവകാശ കമീഷണർ ശ്രീധർ ആചാര്യലുവിെൻറ മുമ്പാകെ കഴിഞ്ഞ ദിവസം നടന്ന വിചാരണയിൽ 1983 ഏപ്രിൽ 11 മാസം 600 രൂപക്ക് താൻ വാടകക്ക് നൽകിയ കെട്ടിടത്തിന് ’98ന് ശേഷം വാടക വർധിപ്പിച്ച് നൽകിയിട്ടില്ലെന്ന് വയോധികയുടെ പ്രതിനിധി അറിയിച്ചു.പട്ടയത്തിെൻറ വിശദാംശങ്ങൽ, പുതുക്കൽ, വാടക നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങൾ, വാടക പുതുക്കാത്തതിനുള്ള കാരണം, പുതുക്കാത്ത കാലയളവിലെ കുടിശ്ശിക വകുപ്പ് നൽകുമോ തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ഇവർ വിവരാവകാശ അപേക്ഷ നൽകിയിരുന്നു.
അപേക്ഷയിൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് അപ്പീൽ നൽകിയെങ്കിലും ഉത്തരം ലഭിച്ചില്ല. തുടർന്നാണ് സി.െഎ.സിയെ സമീപിച്ചത്.
നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് വയോധികക്ക് പ്രധാനമന്ത്രിയുമായുള്ള ബന്ധുത്വം പറയേണ്ടിവന്നതെന്ന് വ്യക്തമാക്കിയ സി.െഎ.സി ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.