Photo Credit: PTI 

ഡൽഹി സരോജ്​ ആശുപത്രിയിൽ 80 ഡോക്​ടർമാർക്ക്​ കോവിഡ്​

ന്യൂഡൽഹി: കോവിഡ്​ ബാധിതരെ ചികിത്സിക്കുന്ന ഡൽഹിയിലെ സരോജ്​ ആ​ശുപത്രിയിലെ 80 ഡോക്​ടർമാർക്ക്​ കോവിഡ്​. ആശുപത്രിയിലെ മുതിർന്ന സർജൻ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ രോഗം സ്​ഥിരീകരിച്ചത്​.

80 ഡോക്​ടർമാരിൽ 12 പേർ ആശുപത്രിയിൽ ചികിത്സയിലാണ്​. മറ്റുള്ളവർ വീട്ടുനിരീക്ഷണത്തിലും. ഡോക്​ടർമാർക്ക്​ രോഗം സ്​ഥിരീകരിച്ചതി​െന തുടർന്ന്​ ഒ.പി വിഭാഗം അടച്ചു.

സരോജ്​ ആശുപത്രിയിൽ 27 വർഷമായി ജോലി ചെയ്​തിരുന്ന മുതിർന്ന സർജൻ ഡോ. എ.​െക. റാവത്ത്​ കഴിഞ്ഞദിവസമാണ്​ കോവിഡിനെ തുടർന്ന്​ മരിച്ചത്​.

ഡൽഹിയിൽ കോവിഡ്​ രണ്ടാം വ്യാപനത്തിൽ വിവിധ ആശുപത്രികളിലായി നിരവധി ഡോക്​ടർമാർക്ക്​ രോഗം സ്​ഥിരീകരിച്ചതായാണ്​ റിപ്പോർട്ട്​.

ഞായറാഴ്ച ഡൽഹിയിലെ ഗുരു തേജ്​ ബഹദൂർ ആശുപത്രിയിലെ ഡോക്​ടറായ 26കാരൻ ഡോ. അനസ്​ മുജാഹിദ്​ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. ജനുവരി എം.ബി.ബി.എസ്​ ഇ​േന്‍റൺഷിപ്പ്​ കഴിഞ്ഞതായിരുന്നു അദ്ദേഹം.

Tags:    
News Summary - 80 doctors at Delhi’s Saroj Hospital test Covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.