(photo: PTI)
ജയ്പൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ രാജസ്ഥാനില്‍ മരണം 80 ആയി. 55 പേര്‍ക്കാണ് പരിക്കേറ്റത്.
ബുണ്ഡിയില്‍ 16പേരും സംസ്ഥാന തലസ്ഥാനമായ ജയ്പൂരില്‍ 15 പേരും മരിച്ചു. ജയപൂരിലെ മരണത്തില്‍ വലിയ പങ്കും മിന്നലേറ്റുള്ളവയാണ്.
125 മൃഗങ്ങള്‍ ചത്തതായും അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പങ്കെടുത്ത യോഗത്തിലാണ് അധികൃതര്‍ വിശദീകരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയിലെ സങ്കോദ് പ്രദേശത്ത് ഒറ്റപ്പെട്ട 150 പേരെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ഒരു റെസിഡന്‍ഷ്യന്‍ സ്‌കൂളില്‍ കുടുങ്ങിയ അധ്യാപകരെയും വിദ്യാര്‍ഥികളെയുമാണ് രക്ഷപ്പെടുത്തിയത്. നാലു ദിവസത്തിനിടെ എസ്.ഡി.ആര്‍.എഫും മറ്റു രാക്ഷാദൗത്യ ഏജന്‍സികളും ആയിരത്തിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.