മല്ലികാർജുൻ ഖാർഗെ

കർണാടക: എട്ടു പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കൂടാതെ ഇന്ന് എട്ടു പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടകയിൽ പുതിയതും ശക്തവുമായ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത് സന്തോഷകരമായ കാര്യമാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

പുതിയ സർക്കാർ കർണാടകക്ക് ഗുണം ചെയ്യുമെന്നും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഖാർഗെ വ്യക്തമാക്കി.

സംസ്ഥാനത്ത് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലേറാനിരിക്കെ സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ സാധ്യതാ പട്ടിക പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ കൂടാതെ ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ (ദലിത്), കെ.ജെ ജോർജ് (ക്രിസ്ത്യൻ), എം.ബി പാട്ടീൽ (ലിംഗായത്ത്), സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ (മുസ് ലിം) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം.

മന്ത്രിയാകാൻ സാധ്യതയുള്ള പ്രിയങ്ക് ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ്. 34 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കും. മന്ത്രിസഭയിലും ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലും ജാതി- മത പ്രാതിനിധ്യത്തിന് തുല്യപരിഗണന നൽകാനാണ് കോൺഗ്രസ് തീരുമാനം. 

Tags:    
News Summary - 8 MLAs to take oath as ministers, strong government voted to power says Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.