കർണാടകയിൽ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് ഏഴ് സ്ത്രീകൾ മരിച്ചു; 11 പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിലെ ബിദാറിൽ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് ഏഴ് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. മരിച്ച ഏഴ് പേരും സ്ത്രീകളാണ്.

ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പാർവതി (40), പ്രഭാവതി (36), ഗുണ്ടമ്മ (60), യാദമ്മ (40), ജഗ്ഗമ്മ (34), ഈശ്വരമ്മ (55), രുക്മിണി ബായി (60) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ 11 പേരിൽ അപകടത്തിൽ പെട്ട രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാരുടെ നില ഗുരുതരമാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - 7 Women Killed, 11 Injured As Truck Collides Head-On With Auto In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.