ബംഗളൂരു: കർണാടകയിൽ ഇരുനില വീട് ഇടിഞ്ഞു വീണ് ഏഴുപേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു. ബംഗളൂരുവിെല എജിപുരയിൽ ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വീടിന് 20 വർഷം പഴക്കമുണ്ട്. രാവിലെ ഏഴുമണിയോെട ഉഗ്ര ശബ്ദം കേട്ട് നോക്കിയപ്പോഴേക്കും വീട് തകർന്നു വീണിരുെന്നന്ന് സമീപവാസികൾ പറഞ്ഞു.
അഗ്നി ശമന സേനയിലെയും ദുരന്ത നിവാരണ സേനയിെലയും അംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. കലാവതി(68), രവിചന്ദ്രൻ (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ടു കുട്ടികൾ ഗുരുതരാവസ്ഥ തരണം ചെയ്തതായി പൊലീസ് പറഞ്ഞു. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി സ്ഥലം സന്ദർശിച്ചു. കെട്ടിടം ഗുണേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്നും നാലു കുടുംബങ്ങൾക്ക് വാടകക്ക് നൽകിയതാണെന്നും ആഭ്യന്തരമന്ത്രി അറിയച്ചു.
മരിച്ചവരിൽ തിരിച്ചറിഞ്ഞ രണ്ടുപേരും താഴെ നിലയിൽ താമസിക്കുന്നവരാണ്. താഴെ നിലയിൽ താമസിക്കുന്ന മറ്റ് കടുംബാംഗങ്ങൾ കെട്ടിടാവശിഷ്ടത്തിൽ െപട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.