Posted On
date_range Updated On
date_range ബിഹാറിൽ ബോട്ട് മുങ്ങി ഏഴുപേർ മരിച്ചു
പട്ന: ബിഹാറിൽ ബോട്ട് മുങ്ങി ഏഴുപേർ മരിച്ചു. ബിഹാറിലെ കെയ്താറിലാണ് സംഭവം. മൂന്ന് പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. പത്ത്പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കർഷക തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉദ്യാൻ മിശ്ര പറഞ്ഞു.
ജോലികഴിഞ്ഞ് തൊഴിലാളികൾ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. എൻ.ഡി.ആർ.എഫും പ്രദേശിക മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.