സ്ഫോടനത്തിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ നീക്കുന്നു

വീട്ടിലെ പടക്കനിർമാണത്തിനിടെ ഉഗ്രസ്ഫോടനം; ഏഴു പേർ മരിച്ചു

പടക്കനിർമാണം നടത്തുന്ന വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഏഴു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ഉഗ്രസ്ഫോടനത്തിൽ സമീപത്തെ മൂന്ന് വീടുകൾകൂടി തകർന്നിട്ടുണ്ടെന്ന് ഭഗൽപുർ ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാർ സെൻ പറഞ്ഞു. സംഭവത്തെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അ​ദ്ദേഹം പറഞ്ഞു.

പടക്കനിർമാണ തൊഴിൽ ചെയ്തിരുന്ന കുടുംബം താമസിച്ച വീട്ടിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്.

സ്ഫോടനത്തിൽ പൂർണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ നീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


Tags:    
News Summary - 7 Dead, Several Injured After Explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.