മിഡ്നാപൂർ: പശ്ചിമ ബംഗാളിലെ മിഡ്നാപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുന്ന പരിപാടിയിൽ കെട്ടിയുയർത്തിയ താൽക്കാലിക കൂടാരം തകർന്നുവീണു. സംഭവത്തിൽ 67 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാലിയിൽ പെങ്കടുക്കാനെത്തിയവർക്ക് പ്രധാന കവാടത്തിന് സമീപം മഴയത്ത് കയറിനിൽക്കാൻ ഉയർത്തിയ ടാർപോളിൻ കൂടാരമാണ് തകർന്നത്. പരിപാടി തുടങ്ങിയതോടെ ആവേശഭരിതരായ പ്രവർത്തകർ കൂടാരത്തിെൻറ മുകളിൽ കയറിയതായും തുടർന്ന് പ്രസംഗം പെെട്ടന്ന് അവസാനിപ്പിച്ച മോദി ഇവരോട് മുകളിൽനിന്ന് താെഴയിറങ്ങാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നുവെന്നും ഉേദ്യാഗസ്ഥർ പറഞ്ഞു.
ആൾക്കൂട്ടത്തിെൻറ ഭാരം താങ്ങാൻ കഴിയാതെ ഇത് നിലം പൊത്തുകയായിരുന്നു. പരിക്കേറ്റവരിൽ സ്ത്രീകളുമുണ്ട്. ഇവരെ മോദി പിന്നീട് ആശുപത്രിയിൽ സന്ദർശിച്ചു. പരിക്കേറ്റവർക്ക് ചികിത്സ സഹായം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.