ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ‘കൈപ്പത്തി’ കണ്ടെടുക്കാൻ കഴിയാതെ കോൺഗ ്രസ്. മത്സരിച്ച 66ൽ ഒറ്റ സീറ്റുപോലും കിട്ടിയില്ലെന്നു മാത്രമല്ല, 63ലും കെട്ടിവെച്ച കാശു ം പോയി. അർവീന്ദർസിങ് ലവ്ലി -ഗാന്ധിനഗർ, ദേവേന്ദർ യാദവ് -ബദ്ലി, അഭിഷേക് ദത്ത് -കസ ്തൂർബ നഗർ എന്നിവർക്ക് മാത്രമാണ് കാശ് തിരിച്ചുകിട്ടുക.
ഷീല ദീക്ഷിതിെൻറ നേത ൃത്വത്തിൽ 15 വർഷം ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പി ൽ കോൺഗ്രസിന് വട്ടപ്പൂജ്യമായിരുന്നു. എന്നാൽ, ഇത്രയധികം മണ്ഡലങ്ങളിൽ കെട്ടിവെച്ച കാശ് തിരിച്ചുകിട്ടാത്ത സ്ഥിതി ഇതാദ്യം. 2015ൽ ആപ് ടിക്കറ്റിൽ ചാന്ദ്നി ചൗക്കിൽനിന്ന് ജയിച്ച് കോൺഗ്രസിലേക്ക് മാറിയ അൽക്ക ലാംബക്കും കെട്ടിവെച്ചതു പോയി. മണ്ഡലത്തിൽ പോൾചെയ്ത വോട്ടിെൻറ ആറിലൊന്ന് കിട്ടാത്ത സ്ഥാനാർഥികൾക്കാണ് കാശ് നഷ്ടപ്പെടുക. 10,000 രൂപയാണ് കെട്ടിവെക്കേണ്ട തുക.
ഡൽഹി നിയമസഭയിലെ പോരാട്ടം ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിൽ മാത്രമാവുന്നതാണ് രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലെയും കാഴ്ച. വീണ്ടും അക്കൗണ്ടു തുറക്കാൻ കോൺഗ്രസിന് വിയർക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസുകാർപോലും ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്തുവെന്നാണ് ഫലപ്രവണത കാണിക്കുന്നത്.
മലയാളിയായ പ്രവർത്തക സമിതി അംഗം പി.സി. ചാക്കോക്കാണ് എ.ഐ.സി.സിയിൽ ഡൽഹിയുടെ ചുമതല. ഷീല ദീക്ഷിതിെൻറ മരണത്തോടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻപോലും ആളുണ്ടായില്ല. പ്രചാരണരംഗത്ത് നിർജീവമായിരുന്നു കോൺഗ്രസ്. ഗ്രൂപ്പു കലഹം പുറമെ. അതിനിടയിൽ മുൻമന്ത്രിയും മുൻ പി.സി.സി അധ്യക്ഷനുമായ അർവീന്ദർസിങ് ലവ്ലി അടക്കമുള്ളവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയി.
പൗരത്വ വിഷയത്തിെൻറ പശ്ചാത്തലത്തിൽ ബി.ജെ.പിക്കെതിരെ ന്യൂനപക്ഷങ്ങൾ തെരഞ്ഞെടുത്തത് ആപ്പിനെയാണെന്നതും കോൺഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്. ബി.ജെ.പിക്കെതിരെ കോൺഗ്രസിൽ അഭയം കാണുകയല്ല, ജയസാധ്യത നോക്കി വോട്ടുചെയ്യുക എന്ന തന്ത്രമാണ് ന്യൂനപക്ഷങ്ങൾ പൊതുവെ സ്വീകരിച്ചത്. ദീർഘകാലം ഡൽഹിയുടെ അധികാരത്തിൽനിന്ന് മാറിക്കഴിയേണ്ട സ്ഥിതിയിലാണ് കോൺഗ്രസ്. സ്വന്തമായി സീറ്റുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും, ബി.ജെ.പിക്ക് അധികാരം കിട്ടിയില്ല എന്നതിൽ ആശ്വാസം കണ്ടെത്തുകയാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.