രാജ്യത്ത്​ കോവിഡ്​ ബാധിതർ 73; ഇറാനിൽ കുടുങ്ങി 6000 ഇന്ത്യക്കാർ

ന്യൂഡൽഹി: ഇറാനിൽ 6,000 ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നതായി വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കർ. ഇതിൽ 1,100 പേർ മഹാരാഷ ്​ട്ര, ജമ്മു കശ്​മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും മന്ത്രി പാർലമ​െൻറിൽ അറിയിച്ചു.

കേന്ദ്രസർക്കാരി​​െൻറ കണക്കുകൾ പ്രകാരം രാജ്യത്ത്​ ഇതുവരെ ​കോവിഡ്​ 19 ബാധിച്ചവരുടെ എണ്ണം 73 ആയി. 56 ഇന്ത്യൻ പൗരൻമാർക്കും 17 വിദേശികൾക്കുമാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​.

ഇറാനിൽ കുടുങ്ങിയവരിൽ ഏകദേശം 300 ഓളം വിദ്യാർഥികളും ഉൾപ്പെടും. കൊറോണ ​ൈവറസ്​ വ്യാപിച്ച സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഗാസിയബാദിൽ എത്തിച്ചിരുന്നു. തെഹ്​റാനിൽ നിന്നുള്ള 58 തീർഥാടകരെയാണ്​ വ്യോമസേന വിമാനത്തിൽ രാജ്യ​ത്തെത്തിച്ചത്​. ബാക്കിയുള്ളവരെ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

അസാധാരണമായ സാഹചര്യങ്ങളിൽ അസാധാരണ പ്രതികരണങ്ങൾ ആവശ്യമാണെന്നും മന്ത്രി വ്യാഴാഴ്​ച പാർലമ​െൻറിൽ അറിയിച്ചു. 1000ത്തോളം ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഇറാനിലുണ്ട്​. എന്നാൽ വൈറസ്​ പടർന്നുപിടിച്ച സ്​ഥലങ്ങളിലല്ല ഇവരുള്ളതെന്നും മന്ത്രി അറിയിച്ചു. ഇന്ത്യക്കാരുടെ ആരോഗ്യ പരിശോധനക്കായി ആരോഗ്യ വിദഗ്​ധരെയും ഇറാനിലേക്ക്​ അയച്ചിട്ടുണ്ട്​.

Tags:    
News Summary - 6,000 Indians Stranded in Iran- Jaishankar -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.