നീറ്റ്​-ജെ.ഇ.ഇ: ആറ്​ സംസ്ഥാനങ്ങൾ പുനഃപരിശോധന ഹരജി നൽകി

ന്യൂഡൽഹി: നീറ്റ്​-ജെ.ഇ.ഇ പരീക്ഷകൾ നിശ്​ചയിച്ച പ്രകാരം നടത്താമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആറ്​ സംസ്ഥാനങ്ങൾ പുനഃപരിശോധന ഹരജി നൽകി. കേന്ദ്രസർക്കാറിന്​ അനുകൂലമായുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ്​ ഹരജി. പശ്​ചിമ ബംഗാൾ, ജാർഖണ്ഡ്​, രാജസ്ഥാൻ, ചത്തീസ്​ഗഢ്​, പഞ്ചാബ്​, മഹാരാഷ്​ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ്​ ഹരജിയുമായി കോടതിയിലെത്തിയത്​.

പരീക്ഷകൾ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 11 വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനെതിരെയാണ്​ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ഹരജി നൽകിയത്​.

നേരത്തെ പ്രശ്​നം ചർച്ച ചെയ്യാനായി കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടേയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേയും നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ പല മുഖ്യമന്ത്രിമാരും സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - 6 States Want Supreme Court To Review Decision To Hold JEE, NEET Exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.