Posted On
date_range Updated On
date_range കർണാടകയിൽ 189 പേരുടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; 52 പുതുമുഖങ്ങൾ
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാർഥികളുടെ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. 52 പേർ പുതുമുഖങ്ങളാണ്.
കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന പാർട്ടി തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു പിന്നാലെയാണ് പട്ടിക പുറത്തുവിട്ടത്. നിരവധി എം.എൽ.എമാർക്ക് സീറ്റ് നൽകിയിട്ടില്ല. സംസ്ഥാനത്ത് 224 സീറ്റുകളാണുള്ളത്. 35 പേരുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കും.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ മണ്ഡലമായ സിഗാവിൽനിന്ന് മത്സരിക്കും. എട്ടു വനിതകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒ.ബി.സി വിഭാഗത്തിൽനിന്ന് 32 പേരും എസ്.സി വിഭാഗത്തിൽനിന്ന് 30 പേരും എസ്.ടി വിഭാഗത്തിൽനിന്ന് 16 പേരും പട്ടികയിലുണ്ട്. രണ്ടാമത്തെ പട്ടിക ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.