മംഗളൂരു: ആന്‍റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി കണ്ടത്തെി. ബൃഹദ് ബംഗളൂരു മഹാനഗരപാലിക ചീഫ് എന്‍ജിനീയര്‍ കെ.ടി. നാഗരാജു, ബംഗളൂരു വികസന അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.ഡി. കുമാര്‍, അസി. കമീഷണര്‍ കര്യപ്പ നിങ്കപ്പ എന്നിവരുടെ കാര്യാലയങ്ങളിലും പാര്‍പ്പിടങ്ങളിലുമാണ് പരിശോധന നടത്തിയത്.
നാഗരാജുവിന്‍െറ ജയനഗര ഫോര്‍ത്ത് ബ്ളോക്കിലെ വസതി, സക്ലേഷ്പുരത്ത് ഇദ്ദേഹത്തിന്‍െറ അളിയന്‍ രാജീവ്, സുഹൃത്ത് നാഗേഷ് എന്നിവരുടെ വീടുകള്‍ എന്നിവിടങ്ങളിലാണ് കാര്യാലയത്തിന് പുറമെ പരിശോധിച്ചത്. ഭാര്യ ബി. രൂപയുടെ പേരില്‍ ബേളൂര്‍ താലൂക്കില്‍ 40 ഏക്കര്‍ കാപ്പിത്തോട്ടം, അളിയന്‍െറ പേരില്‍ ദാസനപുരയില്‍ 3240 ചതുരശ്ര അടി സ്ഥലം എന്നിവയുടെ രേഖകള്‍ കണ്ടത്തെി.
സുഹൃത്ത് ഹാര്‍ഡിക് ഗൗഡയുടെയും അദ്ദേഹത്തിന്‍െറ സഹോദരന്‍ ചന്ദ്രപ്പ ഗൗഡയുടെയും പേരില്‍ സക്ലേഷ്പുരത്ത് അഞ്ചുകോടി രൂപ വിലമതിക്കുന്ന 72 ഏക്കര്‍ കാപ്പിത്തോട്ടം വേറെയുമുണ്ട്. ഭാര്യാപിതാവ് ബില്ലിഗൗഡയുടെ പേരിലുമുണ്ട് കെ.പി പുരയില്‍ 27 ഏക്കര്‍ കാപ്പിത്തോട്ടം. നാഗവരയില്‍ 35 ലക്ഷം രൂപയും മൈസൂരുവില്‍ 25 ലക്ഷം രൂപയും വിലമതിക്കുന്ന ഫ്ളാറ്റുകള്‍, രണ്ട് കോടി മതിക്കുന്ന ഇരുനിലവീട്, സക്ലേഷ്പുരത്ത് 2360 ചതുരശ്ര അടി സ്ഥലം തുടങ്ങിയവയും കണ്ടത്തെി.
കുമാറിന്‍െറ ജെ.പി നഗറിലെ രണ്ട് കോടി മതിക്കുന്ന വസതിയില്‍ നടത്തിയ പരിശോധനയില്‍ വാടകക്ക് നല്‍കുന്ന വീട്, ഡാറ്റാ സൊലൂഷന്‍ ഓഫിസ്, എച്ച്.എസ്.ആര്‍ ലേഒൗട്ടില്‍ ഫ്ളാറ്റ്, സറക്കിയില്‍ വീട്, ഹറപ്പനഹള്ളിയില്‍ നാലേക്കര്‍, ഭാര്യയുടെ പേരില്‍ രണ്ട് കാറുകള്‍ എന്നിവ കണ്ടത്തെി. 12 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍, 2.3 ലക്ഷം രൂപ എന്നിവയും ഉണ്ടായിരുന്നു.
ബംഗളൂരു വികസന അതോറിറ്റി അസി. കമീഷണര്‍ കരിയപ്പ നിങ്കപ്പയുടെ ഹുബ്ബള്ളിയിലെ വസതിയിലെ പരിശോധനയില്‍ ഭാര്യക്ക് 7000 സാരികള്‍ ഉള്ളതായി കണ്ടത്തെി. 300 മുതല്‍ 20,000 വരെ വിലയുള്ളതാണ് സാരികള്‍. മൊത്തം രണ്ട് കോടി രൂപ വില കണക്കാക്കുന്നു. നാല് ലക്ഷം മൂല്യമുള്ള 2000 രൂപ നോട്ടുകളും കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.