തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ തെലങ്കാനയിൽ കൊന്നൊടുക്കിയത് 500 നായ്ക്കളെ

ഹൈദരാബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ 200 നായ്ക്കളെ കൊന്നതായി റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ ഒരാഴചയിൽ കൂട്ടത്തോടെ കുരുതി കൊടുത്ത നായ്ക്കളുടെ എണ്ണം 500 ആയി.

അടുത്തിടെ നടന്ന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തെരുവ് നായ്ക്കളെ നിയന്ത്രിക്കുമെന്ന് സ്ഥാനാർഥികൾ നൽകിയ വാഗ്ദാനം പാലിക്കാനാണ് നായ്ക്കളെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 5 വില്ലേജ് സർപാഞ്ച് ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസ് എടുത്തു.

നേരത്തെ ഹനംകൊണ്ട ജില്ലയിൽ 300 നായ്ക്കളെ കൊന്നതിന് രണ്ട് വനിതാ സർപാഞ്ചുമാരുൾപ്പെടെ ഒമ്പത് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് നായ്ക്കളെ കുഴിച്ചിട്ടത്. അവശിഷ്ടങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.

Tags:    
News Summary - 500 dogs killed in Telangana to fulfill election promise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.