എയർ ഇന്ത്യ വിമാനം

പാക് വ്യോമപരിധിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി:ഡൽഹിയിൽ നിന്നും അമൃത്സറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്താൻ വ്യോമപരിധിയിൽ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൈലറ്റിന് സംഭവിച്ച പിഴവ് മൂലം വിമാനം അതിർത്തി കടന്നത്. എയർ ഇന്ത്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാൻഡിങ് ഒഴിവാക്കി വിമാനം വീണ്ടും മുകളിലേക്ക് ഉയർത്തുന്ന 'ഗോ-എറൗണ്ട്' പ്രക്രിയയ്ക്കിടെയാണ് സംഭവം. എ.ഐ 479 ഡൽഹി-അമൃത്സർ വിമാനമാണ് നിയന്ത്രണരേഖ മറികടന്ന് പാക് വ്യോമപരിധിയിലേക്ക് അല്പസമയം പ്രവേശിച്ചത്. അമൃത്സർ വിമാനത്താവളം ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാലാണ് വിമാനം തിരിക്കുന്നതിനിടയിൽ അതിർത്തി ലംഘനമുണ്ടായത്.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ എയർലൈൻ അധികൃതർ വ്യോമയാന നിയന്ത്രണ ഏജൻസികളെ വിവരമറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വന്നിട്ടുണ്ടോ എന്നറിയാൻ എയർ ഇന്ത്യ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.

Tags:    
News Summary - Air India flight enters Pak airspace; investigation launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.