കോവിഡ്​ 19: 50 ബി.എസ്​.എഫ്​ സൈനികരെ ക്വാറ​ൈൻറൻ ചെയ്​തു

ന്യൂഡൽഹി: ബി.എസ്​.എഫ്​ ജവാന്​ കോവിഡ്​ ബാധിച്ചതി​നെ തുടർന്ന്​ മധ്യപ്രദേശിലെ ഗ്വാളിയാറിലെ തേകൻപുർ അക്കാദമിയി ലെ 50 സൈനികരെ ക്വാറൻറ​ൈൻ ചെയ്​തു. ബി.എസ്​.എഫ്​ എ.ഡി.ജി.പി, ഐ.ജി എന്നിവരും കോവിഡ്​ ബാധിച്ച സൈനികനുമായി ബന്ധപ്പെട്ട ിട്ടുണ്ട്​. ഇവരുൾപ്പടെ ക്വറ​ൈൻറനിൽ പോകേണ്ടി വരും. ക്യാമ്പ്​ ക്വാറ​ൈൻറൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യുമെന്ന്​ ബി.എസ്​.എഫ്​ അറിയിച്ചു.

യു.കെയിൽ നിന്ന്​ വന്ന ഭാര്യയിൽ നിന്നാണ്​ 57കാരനായ ബി.എസ്​.എഫ്​ ജവാന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ബി.എസ്​.എഫിലെ സെക്കൻഡ്​ കമാൻഡ്​ ഓഫീസറായ സൈനികൻ ആശുപത്രിയിൽ ചികൽസിയിലാണ്​. ഇയാളു​മായി ബന്ധപ്പെട്ട രണ്ട്​ ഡസനോളം ആളുകളോട്​ സെൽഫ്​ ക്വാറ​ൈൻറനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്​.

ശനിയാഴ്​ച മുംബൈ എയർപോർട്ടിൽ ​ജോലി ചെയ്​തിരുന്ന സി.ഐ.എസ്​.എഫ്​ ജവാനും കോവിഡ്​ ബാധ സ്ഥിരീകരിച്ചിരുന്നു.

LATEST VIDEO

Full View
Tags:    
News Summary - 50 personnel at BSF Academy in MP quarantined-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.