യു.പിയിൽ ഒരു കുടുംബത്തി​െല അഞ്ച​ുപേർ മരിച്ച നിലയിൽ

അലഹാബാദ്​: ഉത്തർപ്രദേശിലെ അലഹാബാദിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ അടച്ചിട്ട വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളും മൂന്ന്​ പെൺമക്കളുമാണ്​ മരിച്ചത്​.  

അലഹാബാദിലെ ധുമൻഗഞ്ച്​ മേഖലയിലാണ്​ സംഭവം. പുരുഷൻ സീലിങ്​ ഫാനിൽ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്​ജിനുള്ളിൽ നിന്നുമാണ്​ ക​െണ്ടത്തിയത്. മൂന്നു മക്കളിൽ ഒരാളുടെ മൃതദേഹം സ്യൂട്ട്​ കേസിലും ഒരാളുടെത്​ അലമാരയിലും മൂന്നാമത്തെയാളുടെത്​ നിലത്തും കിടക്കുന്ന നിലയിലായിരുന്നു​. 

ഭർത്താവ്​ ഭാര്യയെയും മക്കളേയും കൊന്ന ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ്​ പൊലീസി​​​െൻറ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടത്തിന്​ അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - 5 members of family found dead inside locked house - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.