Posted On
date_range Updated On
date_range മധ്യപ്രദേശിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
ഭോപ്പാൽ : മധ്യപ്രദേശിൽ കാറും ലോറിയും കൂട്ടി ഇടിച്ച് അഞ്ച് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൊറേനയിലെ നൂറാബാദിലാണ് സംഭവം. മരിച്ചവരും പരിക്കേറ്റവരും തിക്‌തോലി നിവാസികളാണെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ ഒരു മണിയോടെ ഗ്വാളിയോറിൽ നിന്ന് മൊറേനയിലേക്ക് മടങ്ങുന്നതിനിടയിൽ വാഹനങ്ങൾ കൂട്ടി ഇടിക്കുകയായിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ മൊറേനയിലെയും ഗ്വാളിയോറിലെയും മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.