മുംബൈ: വേനൽ കടുത്തതോടെ രാജ്യത്തെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ താപനില ഉയർന്നത് 45 ഡിഗ്രിയോളം. കനത്ത ചൂട് മൂലം മഹാരാഷ്ട്രയിൽ അഞ്ച് പേർ മരിച്ചതായും റിപ്പാർട്ടുണ്ട്. താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയ മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലും 42.3 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ ഗുജറാത്തിലെ വടക്ക് ഭാഗങ്ങളിലും ഉഷ്ണക്കാറ്റ് വീശാൻ സാധ്യയുണ്ടെന്ന് കാലാവസ്ഥ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ബിറാ ഗ്രാമത്തിൽ അസാധാരണമാം വിധം ചൂട് ഉയർന്നതായും താപനില 46.5 ഡിഗ്രി രേഖപ്പെടുത്തിയതായുമാണ് റിപ്പോർട്ട്. സംഭവം സ്ഥിരീകരിക്കാൻ സ്ഥലത്തേക്ക് ഒരു സംഘത്തെ അയച്ചതായി ഇന്ത്യൻ കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബർമെറിൽ റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടെ 43.4 ഡിഗ്രിയും ഹരിയാനയിൽ സാധാരണ താപനിലയേക്കാൾ ഒമ്പത് ഡിഗ്രി ഉയർന്ന് 42 ഡിഗ്രി രേഖപ്പെടുത്തുകയും െചയ്തു. പഞ്ചാബിലെ ലുധിയാനയിൽ സാധാരണ താപനിലയെക്കാൾ ഏഴ് ഡിഗ്രി ചൂട് ഉയർന്നപ്പോൾ ഉത്തർ പ്രദേശിലെ വരാണസി, അലഹബാദ്, ഹമിർപൂർ, ആഗ്ര എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.