മഹാരാഷ്ട്രയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് മരണം

മുംബൈ: മഹാരാഷ്ട്രയിലെ അഹമദ്‌നഗറിൽ ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഉപേക്ഷിക്കപ്പെട്ട കിണർ ബയോഗ്യാസിനായുള്ള കുഴിയായി ഉപയോഗിച്ചിരുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. പൂച്ചയെ രക്ഷിക്കാനായി അഞ്ചുപേരും ഒന്നിനുപുറകെ ഒന്നായി കിണറ്റിൽ ചാടിയതായി പൊലീസ് പറഞ്ഞു.

അരയിൽ കയർ കെട്ടി കിണറ്റിലേക്ക് ഇറങ്ങിയ ഒരാളെ പൊലീസ് രക്ഷപ്പെടുത്തി. പിന്നീട് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

കിണറ്റിലേക്ക് ചാടിയ ആറ് പേരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ രക്ഷാസംഘം കണ്ടെടുത്തതായി സംഭവത്തെക്കുറിച്ച് മുതിർന്ന പൊലീസ് ഓഫീസർ ധനഞ്ജയ് ജാദവ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - 5 dead in bid to save cat from abandoned well in Maharashtra's Ahmednagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.