Posted On
date_range Updated On
date_range ആന്ധ്ര–ഒഡീഷ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; അഞ്ച് മരണം
ഭുവനേശ്വർ: ആന്ധ്ര–ഒഡീഷ അതിർത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു. ഇരുപത് പേർക്ക് പരുക്കേറ്റു. ഒഡീഷയിലെ കൊറാപുട് ജില്ലയിൽ മൊഗർഗുമ ഗ്രാമത്തിൽ വെകുന്നേരം 5.45നാണ് സ്േഫാടനം നടന്നത്. സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്യുന്നത്.
നാല് പൊലീസുകാരുടെ മൃതദേഹം കണ്ടെത്തിയതായും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു മാവോയിസ്റ്റുകൾക്ക് സ്വാധീനമുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിട്ടുള്ളത്. കട്ടക്കിലേക്ക് പോയ ഒഡിഷയിലെ സായുധ പൊലീസ് സംഘത്തിെൻറ ട്രക്കിനെയാണ് അക്രമികൾ ലക്ഷ്യം വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.