രാജ്യത്തെ 40 കോടി പേർ കോവിഡ്​ ഭീഷണിയിൽ; 67 ശതമാനം പേരിൽ ആന്‍റിബോഡി

ന്യൂഡൽഹി: രാജ്യത്തെ 40 കോടി ജനങ്ങൾ ഇപ്പോഴും കോവിഡ്​ ഭീഷണിയിലാണെന്ന്​ സീറോ സർവേ റിപ്പോർട്ട്​. ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട്​ പേരിലും കോവിഡിനെതിരായ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. കുട്ടികളുൾപ്പടെ 67.6 ശതമാനം പേരിലാണ്​ കൊറോണ വൈറസിനെതിരായ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്​.

ആറ്​ മുതൽ 17 വയസ്​ വരെ പ്രായമുള്ള കുട്ടികളിൽ 50 ശതമാനം പേരിലും ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന്​ ആരോഗ്യമന്ത്രാലയം വ്യക്​തമാക്കുന്നു. 45 മുതൽ 60 വയസ്​ വരെ പ്രായമുള്ളവരിലെ ആന്‍റിബോഡി സാന്നിധ്യം 77.6 ശതമാനമാണ്​.

60 വയസിന്​ മുകളിലുള്ള 76.7 ശതമാനം ആളുകളിലും ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്​. 18 മുതൽ 44 വയസ്​ പ്രായമുളളവരിൽ 66.7 ശതമാനം പേരിലാണ്​​ ആന്‍റിബോഡിയുള്ളത്​.

Tags:    
News Summary - 40 crore people in the country under threat of Covid; Antibody in 67%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.