Posted On
date_range Updated On
date_range ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; നാല് ജവാന്മാര് കൊല്ലപ്പെട്ടു
റായ്പുർ: ഛത്തിസ്ഗഢിലെ ബിജാപുരില്‍ നടന്ന മാവോവാദി ആക്രമണത്തിൽ നാല് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. കുഴിബോംബുകൾ കണ്ടെത്തുന്ന സൈനികവാഹനവും തകർത്തു. സൈനികക്യാമ്പിൽ നിന്ന് കി.മീറ്റർ അകലെ ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം.
നവംബർ 12ന് ഛത്തിസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. ആദ്യഘട്ടത്തിൽ 18 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇവയിൽ എട്ട് മണ്ഡലങ്ങൾ നക്സൽ ബാധിതമാണ്. സംസ്ഥാനത്തെ മറ്റു സീറ്റുകളിലേക്ക് നവംബർ 20നും വോട്ടെടുപ്പു നടക്കും. ഡിസംബർ 11നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.