അതിവേഗത്തിൽ വാക്​സിൻ നൽകാൻ സർക്കാർ; നാല്​ കമ്പനികൾ കൂടി ഉൽപാദനം തുടങ്ങും

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക്​ അതിവേഗത്തിൽ കോവിഡ്​ വാക്​സിൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ ആവർത്തിച്ച്​ കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യയാണ്​ വാക്​സിൻ ഉൽപാദനം വർധിപ്പിക്കുമെന്ന്​ അറിയിച്ചത്​. ഒക്​ടോബർ-നവംബർ മാസത്തിനുള്ളിൽ നാലോളം സ്വകാര്യ കമ്പനികൾ വാക്​സിൻ ഉൽപാദനം തുടങ്ങുമെന്ന്​ അദ്ദേഹം അറിയിച്ചു.

ഇതുവരെ 47 കോടി ഡോസ്​ വാക്​സിൻ നൽകിയിട്ടുണ്ട്​. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എത്രയും പെ​ട്ടെന്ന്​ വാക്​സിൻ നൽകുകയാണ്​ ലക്ഷ്യം. ബയോളജിക്കൽ ഇ, നോവാർട്ടിസ്​, സിഡുസ്​ കാഡില വാക്​സിനുകൾക്ക്​ വൈകാതെ അനുമതി ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ ഭാരത്​ ബയോടെക്​, സിറം ഇൻസ്റ്റിറ്റ്യൂട്ട്​ എന്നിവയാണ്​ സർക്കാറിന്​ വാക്​സിൻ നൽകുന്നത്​. സ്​പുട്​നിക്​ വാക്​സിനും സർക്കാറിന്​ ഉടൻ ലഭ്യമാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ നിലവിൽ അനുമതി ലഭിച്ചിട്ടുള്ള കോവിഷീൽഡിന്‍റെ പ്രതിമാസ ഉൽപാദനം 120 മില്യൺ ഡോസുകളായും കോവാക്​സി​േന്‍റത്​ 58 മില്യൺ ഡോസായും വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡിസംബറോടെയായിരിക്കും ഉൽപാദനം വലിയ രീതിയിൽ വർധിപ്പിക്കുക.

Tags:    
News Summary - 4 More Indian Pharma Firms Expected to Start Vaccine Production by Oct-Nov: Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.