തോക്ക് ചൂണ്ടി കവർച്ച; ഡൽഹിയിൽ നാലുപേർ അറസ്റ്റിൽ

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ചാർട്ടേഡ് അക്കൗണ്ട്സ് ഓഫിസിൽ തോക്ക് ചൂണ്ടി ഒമ്പത് ലക്ഷം രൂപ കൊള്ളയടിച്ച നാലുപേരെ അറസ്റ്റ്ചെയ്തു. ഡൽഹിയിലെ ഷക്കർപൂരിലാണ് സംഭവം.

കവർച്ചയിൽ സി.എ ജീവനക്കാരനായ അമൻ ദുബൈക്ക് പങ്കുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൽ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം ലളിത് കുമാർ, പുഷ്പക് സിങ്, സച്ചിൻ താക്കൂർ, എന്നിവരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.

അമനെ ചോദ്യം ചെയ്ത ശേഷം പൊലീസ് നടത്തിയ റെയ്ഡിലാണ് ബാക്കി പ്രതികളെ പിടികൂടിയത്.

Tags:    
News Summary - 4 men caught for robbing CA of Rs 9 lakh in Delhi's Shakarpu .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.