കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു

ഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ടു ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇതോടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി ഉയരും. വിലക്കയറ്റവും പണപ്പെരുപ്പവും മൂലം വർധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ ജീവനക്കാരെ സഹായിക്കുന്നതിനാണ് ഈ നടപടി.

സാധാരണഗതിയിൽ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി വർഷത്തിൽ രണ്ടുതവണ ഡിഎ പരിഷ്കരിക്കാറുണ്ടെങ്കിലും ഇത്തവണ തീരുമാനം വൈകിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപ് ഡിഎ പരിഷ്കരിച്ചത്; അന്ന് 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി നിരക്ക് ഉയർത്തുകയും 2025 ജൂലൈ ഒന്നു മുതൽ അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തിരുന്നു. പുതിയ വർധനവ് കൂടി എത്തുന്നതോടെ ലക്ഷക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

Tags:    
News Summary - Central Government Hikes DA by 2%; Total Dearness Allowance Reaches 60%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.