പാർലമെന്റിൽ പ്രതിഷേധം: ടി.എൻ പ്രതാപനും രമ്യ ഹരിദാസും ഉൾപ്പെടെ നാല് എം.പിമാർക്ക് സസ്‍പെൻഷൻ

​ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എം.പിമാർക്ക് സസ്‍പെൻഷൻ. ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്യം ടാഗോർ, ജ്യോതിമണി എന്നിവരെയാണ് സ്പീക്കർ ഓം ബിർല സസ്‍പെൻഡ് ചെയ്തത്. പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ മുഴുവനും ഇവരുടെ സസ്പെൻഷൻ നിലനിൽക്കും. ആഗസ്റ്റ് 12 വരെയാണ് മൺസൂൺ സെഷൻ. 

വിലക്ക് മറികടന്ന് ​പാർലമെന്റിൽ പ്ലക്കാർഡ് ഉയർത്തിക്കാണിച്ചതിനാണ് നടപടി. ​പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാർലമെന്റിനു പുറത്ത് പ്രതിഷേധമാകാമെന്നും അകത്ത് പ്ലക്കാർഡുകളുയർത്തി പ്രതിഷേധിക്കാൻ പാടില്ലെന്നുമാണ് സ്പീക്കർ അറിയിച്ചിരുന്നത്. 

എം.പിമാരെ സസ്പെൻഡ് ചെയ്ത് ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പാർലമെന്‍റിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുകയാണ് എം.പിമാർ ചെയ്തതെന്നും പാർട്ടി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - 4 Congress MPs Suspended After Protests in parliment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.