രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളൽ 37,593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 24,296 പേരും കേരളത്തിൽ നിന്നാണ്. രാജ്യത്താകെ 648 മരണങ്ങളാണ് കോവിഡ് കാരണമാണെന്ന് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 4,35,758 ആയി.
ഇതുവരെ 3.25 കോടി (3,25,12,366) ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ 3,22,327 പേർ ചികിത്സയിലുണ്ട്. 3,17,54,281 പേർ രോഗമുക്തി നേടി.
കേരളത്തിലാണ് എറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറ്റവും കൂടുതൽ പേർ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതും കേരളത്തിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 24,296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 4355 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് സാഹചര്യം സാധാരണനിലയിലാകാൻ ഒരു വർഷം കൂടി വേണ്ടി വരുമെന്നാണ് ലോകാരോഗ്യസംഘടനയുടെ അനുമാനം. ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ മാത്രം വ്യാപനം എന്ന സ്ഥിതി തുടരുമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.