1951 മുതൽ എതിരില്ലാതെ ജയിച്ചത് 35 പേർ

ന്യൂഡൽഹി: 1951 മുതൽ പാർലമെൻറ് തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ചത് 35 പേർ. സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ് 2012ലെ കനൗജ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ചിരുന്നു. വൈ.ബി. ചവാൻ, ഫാറൂഖ് അബ്ദുല്ല, ഹരേ കൃഷ്ണ മഹ്താബ്, ടി.ടി. കൃഷ്ണമാചാരി, പി.എം. സയ്യിദ്, എസ്.സി. ജമീർ എന്നിവരാണ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ച മറ്റ് പ്രമുഖ നേതാക്കൾ.

കോൺഗ്രസിൽ നിന്നുള്ളവരാണ് മത്സരമില്ലാതെ ലോക്‌സഭയിലെത്തിയവരിൽ കൂടുതൽ. സിക്കിം, ശ്രീനഗർ മണ്ഡലങ്ങളിൽ ഇത്തരത്തിൽ എതിരില്ലാത്ത രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിംപിൾ യാദവ് ഉൾപ്പെടെ ഒമ്പതുപേർ ഉപതെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.

ഇത്തവണ ഗുജറാത്തിലെ സൂറത്ത് പാർലമെൻറ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയും മറ്റ് എട്ടുസ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിച്ചും ബി.ജെ.പിയുടെ മുകേഷ് ദലാൽ എതിരില്ലാതെ ജയിച്ചു.

ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 12 വർഷത്തിനിടെ എതിരില്ലാതെ വിജയിക്കുന്ന ആദ്യ സ്ഥാനാർഥിയായി ദലാൽ. പാർലമെൻറ് തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിക്കുന്ന ബി.ജെ.പിയിൽനിന്നുള്ള ആദ്യ സ്ഥാനാർഥികൂടിയാണ് അദ്ദേഹം.

അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ 10 ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചതിന് തൊട്ടുപിന്നാലെയാണിത്. 

Tags:    
News Summary - 35 Candidates Have Won Lok Sabha Polls Without A Contest So Far Since 1951

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.