ഷിംല: യുവാവിന്‍റെ വയറിൽ നിന്നും 33 നാണയങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർ. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിന്റ വയറ്റിൽ നിന്നാണ് 300 രൂപ വരുന്ന 33 നാണയങ്ങൾ പുറത്തെടുത്തത്. ഹിമാചൽ പ്രദേശിലെ ബിൽസാപുരിലെ ഘുമർവിൻ നഗരത്തിൽ ജനുവരി 31നാണ് സംഭവം നടന്നത്.
സ്കീസോഫ്രീനിയ അസുഖം കാരണം ബുദ്ധിമുട്ടുന്നയാളായിരുന്നു രോഗി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് എൻഡോസ്കോപ്പിക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് വയറ്റിൽ നിരവധി നാണയങ്ങൾ കണ്ടെത്തിയത്. 247 ഗ്രാം ഭാരമുള്ള 33 നാണയങ്ങളാണ് യുവാവിന്‍റെ വയറ്റിൽ ഡോ. അൻകുഷ് കണ്ടെത്തിയത്.
ഒന്ന്, രണ്ട് രൂപയുടെ നാണയങ്ങളും പത്ത്, ഇരുപത് രൂപയുടെ നാണയങ്ങളും വയറ്റിലുണ്ടായിരുന്നു. ലാപ്രോസ്കോപ്പി ശസ്ത്രക്രിയയാണ് നടത്തിയത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. രോഗിയുടെ വയർ ബലൂൺ പോലെ വീർത്തിരുന്നു. വയറിന്‍റെ എല്ലാ ഭാഗത്തും ഉണ്ടായിരുന്ന നാണയങ്ങൾ കമ്പ്യൂട്ടർ റേഡിയോഗ്രഫി (സിആർ) ഉപയോഗിച്ചാണ് കൃത്യമായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.