കോംഗൊയിൽ സ്ഫോടനം: 32 ഇന്ത്യൻ സംഘാംഗങ്ങൾക്ക് പരിക്ക്

കിൻഷാസ: ഡെമോക്രറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗൊയിലുണ്ടായ സ്ഫോടനത്തിൽ 32 ഇന്ത്യൻ സമാധാന സംഘാംഗങ്ങൾക്ക് പരിക്ക്. കെയ്ഷേറിന് സമീപം പടിഞ്ഞാറൻ ഗോമയിലാണ് സ്ഫോടനം നടന്നതെന്ന് ഐക്യരാഷ്ട്രസഭാ ദൗത്യസംഘം അറിയിച്ചു.

സംഭവത്തിൽ ഒരു കുട്ടി മരിച്ചിട്ടുണ്ട്. വലിയ ശബ്ദത്തിലാണ് സ്ഫോടനം നടന്നതെന്ന് ഗോമയിലെ പള്ളി ഇമാം ഇസ്മാഇൗൽ സലൂമു റോയിട്ടേഴ്സിനോട് പറഞ്ഞു.

18,000 വരുന്ന സമാധാന സേനാംഗങ്ങളാണ് മധ്യ ആഫ്രിക്കൻ രാജ്യമാണ് കോംഗൊയിലെ വിവിധ മേഖലകളിലെ യു.എൻ ദൗത്യസംഘങ്ങളിലുള്ളത്. 1996-2003 കാലയളവിൽ നടന്ന പ്രാദേശിക ഏറ്റുമുട്ടലുകളിൽ ദശലക്ഷം പേരാണ് കൊല്ലപ്പെട്ടത്.

Tags:    
News Summary - 32 Indian Peacekeepers Injured In Blast In East Congo: UN Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.