ചെന്നൈ: തമിഴ്നാട്ടിൽ കർഷകൻ വിതക്കാനായി സൂക്ഷിച്ചിരുന്ന ആറു ചാക്ക് ചെറിയ ഉള്ളി മോഷണം പോയി. പെരമ്പലൂർ ജില്ലയിലെ കൂത്തന്നൂർ ഗ്രാമത്തിലെ കെ. മുത്തുകൃഷ്ണെൻറ കളത്തിൽ സൂക്ഷിച്ചിരുന്ന 300 കിലോ ഉള്ളിയാണ് കളവുപോയത്. ഒന്നരലക്ഷം രൂപ മുതൽമുടക്കി മൊത്തം 15 ചാക്ക് ഉള്ളിയാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ ആറ് ചാക്ക് ഉള്ളിയാണ് കാണാതായത്. ഇതിന് 45,000 രൂപ വില കണക്കാക്കുന്നു.
മുത്തുകൃഷ്ണൻ പാടലൂർ പൊലീസിൽ പരാതി നൽകി. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്നത് പെരമ്പലൂർ ജില്ലയിലാണ്. ഉള്ളവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളിപ്പാടങ്ങളിൽ കർഷകർ കാവൽനിൽക്കുകയാണ്. പെരമ്പലൂരിൽ ചെറിയ ഉള്ളി വില 130 രൂപയാണെന്നും വരുംദിവസങ്ങളിൽ കൂടാനാണ് സാധ്യതയെന്നും കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.