ബിഹാറിൽ മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊന്നു

പട്ന: ബിഹാറിലെ മുസഫർപൂരിന് സമീപത്തെ ഗ്രാമത്തിൽ മൂന്നു വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച് കൊന്നു. ക്രൂരകൃത്യം നടത്തിയ ലാൽ ബാബു എന്ന 20കാരൻ അറസ്റ്റിലായി.

കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലാണ് കുഞ്ഞിന്‍റെ മൃതദേഹം കിട്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ചുരുളഴിഞ്ഞത്.

മാതാപിതാക്കൾക്കൊപ്പം ബന്ധുവിന്‍റെ വീട്ടിലെത്തിയതായിരുന്നു കുഞ്ഞ്. സമീപവാസിയായ പ്രതി കുഞ്ഞിന്‍റെ മാതാവിന്‍റെ സമ്മതത്തോടെ കളിക്കാനായി കൊണ്ടുപോയി. ശേഷം തിരിച്ചെത്തിക്കുകയും ചെയ്തു. എന്നാൽ, രാത്രി ഇയാൾ വീണ്ടും എത്തി ഇത്തവണ മാതാവ് അറിയാതെ കുട്ടിയുമായി പോകുകയായിരുന്നു.

പിന്നീട് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായതോടെ കുടുംബം തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതോടെ ഇവർ വിവരം പൊലീസിൽ അറിയിച്ചു.

ബന്ധുവിന്‍റെ വീട്ടിൽനിന്നും 200 മീറ്റർ മാത്രം അകലെയുള്ള കൃഷിയിടത്തിൽനിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തതെന്ന് മുസഫർപൂർ എ.എസ്.പി ഷഹരിയാർ അഖ്തർ പറഞ്ഞു. മണിക്കൂറുകൾക്കകം ലാൽ ബാബു അറസ്റ്റിലാകുകയും ചെയ്തു.

Tags:    
News Summary - 3-Year-Old Raped Strangled To Death In Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.