മണൽ ലോറി ഓട്ടോക്ക് മുകളിൽ മറിഞ്ഞ് ഡൈവ്രറും മൂന്ന് വിദ്യാർഥികളും മരിച്ചു

റായ്ഗട്ട്: മഹാരാഷ്ട്രയിലെ റായ്ഗട്ടിൽ മണൽ നിറച്ച ലോറി ഓട്ടോറിക്ഷക്ക് മുകളിൽ മറഞ്ഞ് മൂന്ന് വിദ്യാർഥികളും ഓട്ടോ ഡ്രൈവറും മരിച്ചു. വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞ മടങ്ങവെയാണ് അപകടം നടന്നത്. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

അപകട വിവരമറിഞ്ഞ് എത്തിയ പൊലീസാണ് മണൽക്കൂനക്കുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപ ധാസഹായം പ്രഖ്യാപിച്ചു. 

Tags:    
News Summary - 3 students killed while returning after exam as dumper overturns auto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.