ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലാണ് അപകടം. അമിത് കുമാർ, സജീത് കുമാർ, മാൻ ബഹദൂർ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് അപകടം.

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 വഴി പോവുകയായിരുന്നു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തിൽ പെട്ടത്.

700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് ഇവർ സഞ്ചരിച്ച വാഹനം പതിച്ചത്. വീഴ്ചയിൽ ട്രക്ക് പൂർണമായി തകർന്നു.

സൈന്യവും ജമ്മു കശ്മീർ പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ​സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണപ്പെട്ടവരുടെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Tags:    
News Summary - 3 Soldiers killed as army vehicle falls into gorge in Jammu and Kashmir's ramban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.