കോവിഡ് വ്യാപനം; നോയിഡയിലും ഗാസിയാബാദിലും സ്‌കൂളുകൾ അടച്ചു

ലഖ്​നോ: വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് നോയിഡയിലെ രണ്ട് സ്‌കൂളുകളും ഗാസിയാബാദിലെ ഒരു സ്‌കൂളും അടച്ചു. മുൻകരുതൽ നടപടിയായി സ്‌കൂൾ ഞായറാഴ്ച വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

നോയിഡയിലെ സെന്റ് ഫ്രാൻസിസ് സ്‌കൂൾ, ഖൈതാൻ പബ്ലിക് സ്‌കൂൾ, ഗാസിയാബാദിലെ കെ.ആർ മംഗളം എന്നീ സ്കൂകുളുകളാണ് കോവിഡ് ബാധയെ തുടർന്ന് താത്കാലികമായി അടച്ചിട്ടത്. കഴിഞ്ഞയാഴ്ച നോയിഡയിലെ ഖൈതാൻ സ്കൂളിൽ 13 വിദ്യാർഥികൾക്കും മൂന്ന് അധ്യാപകർക്കും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓഫ്‌ലൈൻ ക്ലാസുകൾ ഉടനടി നിർത്തിവെക്കുകയായിരുന്നു.

ഒരാഴ്ചക്ക് ശേഷം തിങ്കളാഴ്‌ച മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും സ്കൂൾ വക്താവ് പറഞ്ഞു.

Tags:    
News Summary - 3 schools shut in Noida, Ghaziabad after students test Covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.