Posted On
date_range Updated On
date_range ഡൽഹിയിൽ കെട്ടിടം തകർന്ന് മൂന്നു മരണം; ഉത്തരേന്ത്യയിൽ കനത്ത മഴ
ന്യൂഡൽഹി: ഡൽഹിയിൽ കനത്തമഴയിൽ കെട്ടിടം തകർന്ന് വീണ് നാലുവയസ്സുകാരിയടക്കം മൂന്നുപേർ മരിച്ചു. ലഹോരി ഗേറ്റിലെ വാല്മീകി മന്ദിറിനു സമീപം ഞാറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. രണ്ടുനില കെട്ടിടമാണ് തകർന്നത്. നാലുപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച കനത്ത മഴയിൽ പല റോഡുകളും വെള്ളം കയറിയ നിലയിലാണ്.
കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച ഉത്തർപ്രദേശിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതുപേരോളം മരിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.