ശസ്ത്രക്രിയക്ക് വിധേയനായ സച്ചിനും വയറ്റിൽ നിന്ന് പുറത്തെടുത്ത സ്പൂണുകളും ടൂത്ത് ബ്രഷുകളും
ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് ആരും കേട്ടാൽ ഞെട്ടുന്ന സംഭവം, മയക്കുമരുന്നിന് അടിമയായ 40 വയസ്സുള്ള സച്ചിന്റെ വയറ്റിൽ നിന്നാണ് ശസ്ത്രക്രിയക്കിടെ 29 സ്പൂണുകൾ, 19 ടൂത്ത് ബ്രഷുകൾ, രണ്ട് പേനകൾ എന്നിവ നീക്കം ചെയ്തത്.
ബുലന്ദ്ശഹർ നിവാസിയായ സച്ചിനെ മയക്കുമരുന്ന് ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു, അവിടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടുതൽ പരിശോധനക്കായി എക്സ്-റേ എടുത്തപ്പോഴാണ് വയറ്റിൽ ഖരരൂപത്തിലുള്ള വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് അൾട്ര സൗണ്ട് സ്കാനിനുശേഷം ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ സ്പൂണുകളും ടൂത്ത് ബ്രഷുകളും കണ്ട് ഞെട്ടി. ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ച സചിൻ കൈയിൽ കിട്ടിയ സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനയും വിഴുങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു.
താമസിയാതെ, വയറുവേദന അനുഭവപ്പെടുകയും ആരോഗ്യം വഷളാവുകയും ചെയ്തു, ചികിത്സ തേടുകയും ചെയ്തു. വയറിലെ എക്സ്-റേ,അൾട്രാസൗണ്ട് സ്കാൻ എന്നിവ നടത്തിയ ശേഷമാണ് ഡോക്ടർമാർ വയറിനുള്ളിലെ ശേഖരം കണ്ടെത്തിയത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇവ നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.