Posted On
date_range Updated On
date_range യു.പിയിൽ ഗായിക വെടിയേറ്റ് മരിച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഗായിക വെടിയേറ്റ് മരിച്ചു. സുഷമ(25) ആണ് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പരിക്കുകളോടെ കെലേഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടിയ സുഷമ ഇപ്പോൾ മറ്റൊരാളോടൊപ്പമാണ് താമസമെന്ന് പൊലീസ് പറഞ്ഞു. മുമ്പും സുഷമക്ക് നേരെ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് സീനിയർ പൊലീസ് സുപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. ബുലന്ദ്ശഹറിലെ മെഹ്സാന ഗ്രാമത്തിലെ പരിപാടിക്കിടെയായിരുന്നു മുമ്പുണ്ടായ ആക്രമണം. ലോക്കൽ പൊലീസ് ഇതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.